ഒരു ബ്ലാക്ക്‌ & വൈറ്റ് കുമിള

 അവള്‍!! ഒരു കുഞ്ഞു മാലാഖ ആയിരുന്നു...കുഞ്ഞു ചിറകുകളില്‍ ഒരായിരം സ്വപ്‌നങ്ങള്‍ താങ്ങി പറക്കുന്ന ഒരു  മാലാഖ.....ഇന്നും എന്റെ ആത്മാവില്‍ ആ മാലാഖയുടെ കുഞ്ഞു ജീവന്‍ പിടയുനുണ്ട്..ആ സ്വപ്‌നങ്ങള്‍ പലതും ഇന്ന് എരിഞ്ഞു ചാരമായിരികുന്നു.....ഗംഗ തീരത്തെ അനാഥശവങ്ങള്‍ പോലെ എന്റെ വ്യഥിത മനസ്സില്‍ ആരോരും അറിയാതെ ഞാന്‍ താലോലിച്ചു നട്ട് വളര്‍ത്തിയെ എന്റെ സ്വപ്‌നങ്ങള്‍ ഇന്ന് കരിയിലകള്‍ പോലെ അങ്ങിങ്ങ് ചിതറി കിടക്കുന്നു..
ഓര്‍ക്കാന്‍ ആഗ്രഹികത ഒരുപാടു കാര്യങ്ങള്‍,എന്നാല്‍ മനസ്സില്‍ കൊണ്ടുനടക്കാനും വയ്യ.എന്തെനിലാത്ത വിഷാദം ഞാന്‍ വേറെ ആരോ ആയി മാറുന്ന പോലെ...
അത് പറഞ്ഞപോഴാണ് വിഷമം വരുമ്പോള്‍ ഞാന്‍ ചെയുക പഴയ കാര്യങ്ങള്‍ ആലോചിക്കും, ഞാന്‍ മാലാഖയെ പോലെ പറന്നു നടന്ന ആ മധുര  നിമിഷങ്ങള്‍..ചേട്ടന്ടെ  കൂടെ വല്യ അവധിക്  ക്രിക്കറ്റ്‌ കളിച്ചതും,  വീടിനു പുറകില്‍ കൂടെ ഒഴുകുന്ന തോടില്‍ പരല്‍ മീനുകളെ പിടിക്കാന്‍ പോയതും,  അച്ഛന്റെയും  ചേട്ടന്റെയും  കൂടെ അടുത്തുള്ള പുഴയില്‍ നീന്താന്‍ പോയതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ..
ഞാന്‍ എന്നും ചേട്ടനെ  സ്നേഹിച്ചിരുന്നു..കൂട്ടുകാരുടെ ചേട്ടന്മാരെ കുറിച്ചവര്‍ പറയുമ്പോള്‍ ഞാന്‍ മനസ്സില്‍ പറയും "അല്ല! മോള്‍ടെ ചേട്ടന്‍ ആ വലുത്..മോള്‍ടെ ചേട്ടന് എല്ലാം അറിയാം"... 
ലോക മഹായുദ്ധ കാലത്തെ സ്വെചാധിപതിമാരെ  കുറിച്ച് ചേട്ടന്‍ ആധികാരികമായി സംസരികുമ്പോള്‍, കുഞ്ഞു അസൂയയും അതിലേറെ ആരാധനയും തോന്നും..മനസ്സില്‍ പറയും "എന്റെ ചേട്ടന്‍ തന്നെ ആണ് വലുത് എല്ലാം അറിയാം ചേട്ടന്..1996 ലോകകപ്പ്‌ കാലം...സ്രിലങ്ക കപ്പ്‌ നേടിയിരിക്കുന്നു..ഞാന്‍ എന്ന് 3 ക്ലാസ്സില്‍ പഠിക്കുന്നു........വല്യവധി വന്നു.....എല്ലാവര്‍കും  ക്രിക്കറ്റ്‌ ആണ് ഇഷ്ട വിഷയം.ചേട്ടന്റെയും  തലയില്‍ കയറി ക്രിക്കറ്റ്‌ ഭ്രമം...എന്തിനു  പറയണം എല്ലാത്തിനും സാക്ഷി ആയി ഞാനും...എന്നും രാവിലെ ബാറ്റ് ഉം ബോള്‍ ഉം എടുത്തു എന്നെ കളിക്കാന്‍ വിളിക്കും..ദുര്‍ബലയല്ലേ എന്ന് വിചാരിച്ചു സഹതാപത്തിന്റെ  പേരില്‍ 10 വികെറ്റ്  ഫ്രീ ആയി തരും..കളി തുടങ്ങിയാല്‍ പിന്നെ കരച്ചിലും !!ആയി അങ്ങനെ അമ്മ വന്നു ചൂരല്‍ കൊണ്ട് ഞങ്ങളുടെ ലോകകപ്പിന് വെടികെട്ടികളോട് കൂടിയ വര്‍ണാഭമായ പരിസമാപ്തി ഉണ്ടാക്കും.
കുഞ്ഞായിരുന്നപ്പോള്‍ എന്നെ ഒരുക്കുന്നതെന്നും  അച്ഛനാണ്...അച്ഛനും എന്നെ ഒരുക്കാന്‍ വല്യ ഇഷ്ടമായിരുന്നു  അമ്മ വീട്ടുപണികളില്‍  വ്യപ്രുതയകുമ്പോള്‍  അച്ഛന്‍ ഒരു കണ്മഷിയുമായി  വരും എന്നെ ഒരുക്കാന്‍!!വാലിട്ടു കണ്ണെഴുതി ,കറുത്ത പൊട്ടു തൊട്ടു ,അവസാനം  കന്നുപെടതിരികാന്‍ കവിളത്തൊരു കുത്തും ഇടും!! എന്നിട്ട്  പറയും അച്ഛന്ടെ മോള്‍ എത്ര സുന്ദരി...നെറ്റിയില്‍ ഒരു കുഞ്ഞു ഉമ്മയും..ലോകം കിട്ടിയ സന്തോഷമാണ്...
അവധി തുടങ്ങിയാല്‍  പിന്നെ ഊണും ഉറക്കവും  ഇല്ലാതെ രാവും പകലും വെയിലത്തും പൊടിയിലും ഇപ്പോഴും  കളി ആണ്...സാഹസിക കഥകള്‍ സ്വയം ഉണ്ടാക്കി   ഞങ്ങള്‍ അതിലെ കഥാപാത്രങ്ങള്‍  ആകും....എനിട്ട്‌ വീടിന്ടെ സന്ശേടിനു  മുകളിലുടെ സൂപ്പര്‍ മാന്‍ എന്ന് പറഞ്ഞു നടക്കും........കാട് കേറി കിടക്കുന്ന സ്ഥലങ്ങളില്‍ വേട്ടക്കിറങ്ങും..എല്ലാം കഴിഞ്ഞു  വയ്കിട്ടു വീടെത്തുമ്പോള്‍  അതാ അമ്മ ചൂരലും പിടിച്ചു നില്കുനുണ്ടാകും..പിന്നെ പറയണോ രണ്ടു ദിവസത്തേക്ക് ജയില്‍ വാസം ആണ്..
രാത്രിയില്‍ അമ്മയുടെയും അച്ഛന്റെയും കൂടെയാണ്  കിടക്കുക ..അച്ഛന്റെ  നെഞ്ജില്‍ കിടന്നു കഥകള്‍  കേട്ടുറങ്ങും...എനികിന്നു അറിയാവുന്ന കഥകളില്‍ പകുതിയിലേറെ അച്ഛന്ടെ സംഭാവന ആണ്.അച്ഛന്ടെ കഥകളില്‍ രാമനും സീതയും, കൃഷ്ണനും രാധയും, യയാതിയും ദേവയാനിയും, കദ്രു ഉം വിനതയും, എല്ലാം ഉണ്ടാക്കും.എല്ലാം എനിക്കൊരു  അത്ഭുദം ആരുന്നു....അച്ഛനോട് പറയും "അച്ഛാ എന്നെ കല്യാണം കഴിക്കുന്ന ആള്‍ നല്ല വെളുത്തിട്ടായിരികണം.... നമുക്ക് സ്വയം വരം മതി ഒരു പുലി യെ പിടിച്ചോണ്ട് വന്നാലെ ഞാന്‍ കല്യാണം കഴികു കേട്ടോ.."
കാലം എത്ര മാറി ചിന്തകള്‍ എത്രയോ മാറി......!!ചിന്തകളില്‍ ചിതല്‍ പിടിച്ചുവോ??ശൈശവം ഒരു മായ ലോകമാണ്......അന്ന് മനസ്സില്‍ കൊണ്ടുനടന്ന പല ചോദ്യങ്ങള്‍ഉം ഇന്ന് വിദ്ധിതങ്ങള്‍ ആയി തോന്നുമായിരിക്കാം, എന്നാല്‍ അതായിരുന്നിലെ ശരി?? ഇന്നത്തെ അളന്നു  മുറിച്ചുള്ള വാക്കുകളെകാല്‍ അന്നത്തെ മുല്ലപൂ മോട്ടുപോലുള്ള കുഞ്ഞരി പല്ലിന്റെ ചിരിയിലയിരുന്നില്ലേ  ആത്മാര്‍ഥത???അതായിരുനില്ലെ സത്യം??? അതോ അത് മാത്രം ആണോ എന്നും സത്യം?





കാല്പാടുകള്‍

നഷ്ടവസന്തത്തിന്റെ മധുരസ്മരണകള്‍ നിങ്ങളോടൊത്ത് വീണ്ടും ഈ ലേഖനത്തിലൂടെ പങ്കുവേച്ചുകൊള്ളട്ടെ...
നഷ്ടവസന്തം എന്നത് എത്രത്തോളം അര്‍ത്ഥവതതാണ് എന്ന് എനിക്ക് അറിയില്ല ,എന്തെന്നാല്‍ വസന്തം ഇടയ്കിടെ വരുന്ന ഒന്നാണല്ലോ???എന്നാല്‍ ഓരോ വസന്തവും നല്‍കുന്ന അനുഭൂതിയും അനുഭവങ്ങളും  വ്യത്യസ്തം  അല്ലെ? ????അത്രമാത്രമേ ഞാന്‍  ഉധെശിച്ചുട്ടും ഉള്ളു...
ഞാന്‍ രണ്ടു ആത്മാക്കള്‍  ഉള്ള ഒരു വ്യക്തിയാണ് എന്ന് എനിക്ക് പലപ്പോഴും തോനാറുണ്ട്‌..എന്തെന്നാല്‍ ഞാന്‍ രണ്ടു പേരുകളില്‍ അറിയപെടുന്നു.....അമ്മ പലപ്പോഴും പറഞ്ഞു കേട്ടിടുണ്ട്, എന്ടെം ചെട്ടന്ടെയും പേരുകള്‍ ഇട്ടതു അച്ഛന്‍  ആണ് എന്ന്(അമ്മക്ക് അതില്‍ യാതൊരു പങ്കും  ഇല്ലായിരുന്നു എന്നും)..അങ്ങനെ ഞാന്‍ ഇന്ദു ഉം ഗായത്രി ഉം ആയി...ഒരിക്കല്‍  അച്ഛനോട് ഞാന്‍ ചോദിച്ചു, എനിക്ക് എന്തിനാണ്  രണ്ടു പേരുകള്‍???അതും ഒരു തരത്തിലും പരസ്പര ബന്ധം ഇല്ലാത്ത പേരുകള്‍ എന്ന്...അതിനു അച്ഛന്‍ പറഞ്ഞതിങ്ങനെ ആണ് "ഗായത്രി ഇല്‍ ഒരു സംഗീതം ഉണ്ട് ഒരു ദൈവീകത ഉണ്ട്..എന്നാല്‍ ഇന്ദു നിലാവ് പോലെ സ്വച്ചമാണ് എന്ന്...ഒരിക്കല്‍  അച്ഛന്‍ പറഞ്ഞതായി ഓര്‍കുന്നു,അച്ഛന്ടെ വിദ്ധ്യാര്‍ത്തി ജീവിതത്തിനിടയി എപ്പോഴോ  "ഒരു അച്ഛന്‍ മകള്‍ക് എഴുതിയ കത്തുകള്‍" എന്ന കൃതി വായിക്കുവാന്‍ ഇടയായി...അതില്‍ ബഹുമാന്യനായ ശ്രീ.ജവഹര്‍ലാല്‍ നെഹ്‌റു അദ്ധേഹത്തിന്റെ പുത്രി ആയ ഇന്ദിര പ്രിയധര്‍ഷിനിയെ  "ഇന്ദു" എന്നാണ് സംബോധന ചെയ്തിരികുന്നത് എന്ന്..അച്ഛനും തന്ടെ മകളെ ശ്രീമതി.ഇന്ദിര ഗാന്ധിയെ പോലെ ആദര്‍ശവതിയും അത്ര തന്നെ ശക്തയും ആയി കാണുവാന്‍ ആഗ്രഹിചിരുന്നുവോ എന്ന് ഇന്നും എനിക്ക് വ്യക്തമല്ല...
അതൊക്കെ പോട്ടെ...എന്റെ ബാല്യകാല സ്മരണകളില്‍ ഏറ്റവും പ്രിയമുള്ളതും എന്നും ഓര്‍ക്കാന്‍ ആഗ്രഹികുന്നതും എന്റെ ചേട്ടന്ടെ കൂടെ ചിലവിട്ട നിമിഷങ്ങള്‍ ആണ്....ആഴ്ചതോറും വരുന്ന ബാലരമയും,അമര്ചിത്ര കഥയും, ബാലഭുമിയും പിന്നെ കളികുടുക്കയും വീട് ഒരു യുദ്ധകളമാക്കി  മാറ്റും.....ആര് ആദ്യം വായിക്കും എന്നത് തന്നെ പ്രശ്നം..അതിന്ടെ കൂടെ കിട്ടുന്ന ഫ്രീ മാസ്കും പോസ്റ്റര്‍ ആരെടുക്കാന്‍ എന്നത് അടുത്തതും.........അവസാനം ഒരു തീരുമാനത്തില്‍ എത്തി....ബാലരമ ഉം അമര്ചിത്ര കഥയും ചേട്ടന്...ബാലഭുമിയും കളിക്കുടുക്കയും എനിക്കും...നഷ്ടം എങ്ങനായാലും എനിക്കാണല്ലോ...അങ്ങനെ ചേട്ടന്‍ വായിച്ചു കഴ്ഞ്ഞാല്‍ അത് എനിക്ക് വായിക്കാന്‍ കിട്ടും...അതുപോലെ ഞാന്‍ വായിച്ചു കഴ്ഞ്ഞാല്‍ ചേട്ടനും.സ്കൂള്‍ ഇല്‍ മലയാളം ഒരു വിഷയമായി പഠിക്കാന്‍ ഇലഞ്ഞതിനാല്‍, സ്കൂള്‍ അടക്കുമ്പോള്‍ ഞങള്‍ എന്നും ഏതെങ്കിലും ഒരു കഥ കോപ്പി എഴുതണം എന്ന് അച്ഛന് നിര്‍ബന്ധം ആണ്..അതിനു വേണ്ടി മാത്രം പഴയ നോട്ടുപുസ്തകങ്ങളിലെ  എഴുതാത്ത പേജുകള്‍  കീറി എടുത്തു അത് എല്ലാം ഒരു ബുക്ക്‌ ആകി വെക്കും.......അന്ന് വയ്കുന്നേരം അച്ഛന്‍ വരുമ്പോള്‍ എഴുതിയത് കാണിച്ചു കൊടുക്കണം..പണ്ടേ തന്നെ മടി രക്തത്തില്‍ അലിഞ്ഞു ചെര്‍നതിനാല്‍ എല്ലാ ദിവസവും എഴുതാന്‍ ഞാന്‍ മേനകെടാരില്ലായിരുന്നു..ഒരു ഞായറാഴ്ച ഇരുന്നു 7 ദിവസത്തെ ഡേറ്റ് ഇട്ടു എഴുതി വയ്ക്കും.. അപ്പോള്‍ പിന്നെ ബാകി ദിവസം ചേട്ടന്‍ ഇരുന്നെഴുതുമ്പോള്‍ എനിക്ക് കളിക്കാമല്ലോ...ഇന്ന് ഇങ്ങനെ എങ്കിലും മലയാളം എനിക്ക് എഴുതാന്‍ കഴിയുന്നത്‌ അന്ന് അച്ഛന്ടെ ആ ദീര്‍ഖവീക്ഷണം ഒന്ന് കൊണ്ട് മാത്രമാണ്..
സ്നേഹത്തിന്ടെ  കാര്യത്തില്‍ ഞാന്‍ അന്നും ഇന്നും സ്വാര്‍തയാണ്....അച്ഛനും അമ്മയും മറ്റു കുട്ടികളോട് അമിതമായി അടുപ്പം കാണിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അസൂയ തോന്നും...അത് അച്ഛന് അറിയുകയും ചെയ്യാം....ഞാന്‍ പറഞ്ഞാല്‍ അനുസരിചിലങ്കില്‍ അച്ഛന്‍ പറയും..എനിക്ക് വേറെ മോള്‍ ഉണ്ട്,നിന്ടെ പ്രായം തന്നെ അവള്കും പേര് രശ്മി ,ഞാന്‍ പറയുന്നതെല്ലാം അവള്‍ അനുസരിക്കും..നെ വികൃതി കാണിച്ചാല്‍ ഞാന്‍ അവളുടെ അടുത്ത് പോകും നിന്നെ കാണാനേ വരില്ല".....അത് കേള്‍കുമ്പോള്‍ എന്റെ കണ്ണില്‍ രണ്ടു നീര്‍മണി മുത്തുകള്‍ പൊടിയും!!!(എന്റെ എഞ്ചിനീയറിംഗ് ജീവിതത്തിനിടയില്‍  ഒരികല്‍ എന്ടോ പറഞ്ഞു വന്നപ്പോള്‍ ആ രശ്മിയെ കുറിച്ച് ഓര്‍ത്തു ഞാന്‍.."അച്ഛാ അച്ഛന്ടെ രശ്മി ഇപ്പോള്‍ എന്ത് ചെയുന്നു??അച്ഛന്‍ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു " ഏത് രശ്മി"?..അച്ഛന്ടെ മോള്‍ രശ്മി...അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഓ അവളോ?? അവള്‍ ഇപ്പോള്‍  മെഡിസിനു  പഠിക്കുന്നു, നിന്നെ പോലെ അല്ല ക്ലാസ്സില്‍ എന്നും ഒന്നാമതാണ് എന്ന്......അച്ഛന്‍ രശ്മിയെ മറന്നിരിക്കുന്നു.ഹഹ..).
ചേട്ടന് ആക്ഷന്‍ സിനിമകള്‍ ഒരു ഹരമായിരുന്നു....മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ടന്ട്ട് പരീക്ഷിക്കുക എന്റെ മുകളില്‍ ആണ്(ഞാന്‍ എന്താ  ഡമ്മിയോ? ) ..സ്കൂള്‍ അടച്ച സമയവും ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട..ഇടയ്ക്കു  ഞാന്‍ ഉറങ്ങുന്ന നേരം നോക്കി എന്നെ തലയണ കൊണ്ട് അടിക്കാന്‍ വരും...ഇത് സഹികെട്ടപോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു,"എന്നെ എന്നും  അടിക്കും ചേട്ടനെ അച്ഛന്‍ അടികാത്തത് എന്താ ??ഇപ്പൊ തന്നെ അടിക്കു...അച്ഛന്‍ പറയും "അവന്‍ നിന്നെ എത്ര അടിച്ചു നു കണക്കു വേക്ക് അവസാനം എല്ലാം കൂടി ചേര്‍ത്ത് ഒരു വല്യ അടി കൊടുക്കാം..എന്താ?
അങ്ങനെ ചേട്ടന്ടെ ഓരോ അടിയും ഞാന്‍ ദിവസവും എന്നി കൂടി വെക്കും.....എന്നോ അത് മറന്നു പോയി.....അങ്ങനെ ചേട്ടന് ഒരിക്കലും അടി കിട്ടിയതുമില്ല....ഞാന്‍ ജീവിക്കുന്ന രക്തസാക്ഷിയും..
ചേട്ടന് എന്നെ പെടിപിക്കുന്നത് ഒരു രസമായിരുന്നു  പണ്ട്...ടി.വി ഇല്‍ അലാദിന്‍ ഇണ്ടേ  ജിന്നി യെ പോലെ തനിക്കും കൂട്ടായി കൂടെ എപ്പഴും ഒരു ഭൂതം ഉണ്ട് എന്നും,അതിനെ രാത്രി ഇല്‍ വിട്ടു എന്നെ കൊല്ലുമെന്നും പറഞ്ഞെന്നെ ഭീഷണി പെടുത്തും...ഞാന്‍ പാവം എല്ലാം വിശ്വസിക്കുകയും ചെയ്യും...ചേട്ടന്‍ ഒരു കൊച്ചു ഗുണ്ട ആരുന്നു പണ്ട്.....ഇന്ദു ഒരു പാവവും :( 
എന്റെ ബാല്യത്തിലെ നല്ല ഒരു ഓര്‍മയാണ് എന്റെ അപ്പുപ്പന്‍ മാര്‍....കൊഴെന്ചെരിയിലെ അപ്പുപ്പനും കൊല്ലെതെ അപ്പുപനും...
 കോഴഞ്ചേരി അപ്പുപ്പന്‍ ഇടയ്കിടെ അമ്മയെ കാണാന്‍ നാട്ടില്‍ നിന്നും വരും.........രണ്ടു കയികളിലും നിറയെ മധുര പലഹാരങ്ങളുംയിട്ടാവും അപ്പുപ്പന്‍ വരിക......പോകാന്‍ നേരം മിട്ടായി വാങ്ങിക്കാന്‍ എന്ടെം ചെട്ടന്ടെം  കയ്യില്‍ 5 രൂപയും തരും..അത് കുറെ നാള്‍ ആര്‍കും കൊടുക്കാതെ സൂക്ഷിച്ചു വെക്കും.
കൊല്ലെതെ അപ്പുപ്പനോട് സ്നേഹവും ബഹുമാനവും ആയിരുന്നു...‍....എനിക്ക് മത്സ്യം കഴിക്കാന്‍ ഉള്ള ഇഷ്ടം കണ്ടു ഒരിക്കല്‍ എന്നെ തലോടി കൊണ്ട് അപ്പുപ്പന്‍ ചോദിച്ചു "നിന്നെ ഒരു മീന്കാരനെ കൊണ്ട് കെട്ടിക്കാം,അപ്പൊ പിന്നെ എന്നും മീന്‍ കഴിക്കാമല്ലോ ?എന്താ??"
അബോധ മനസ്സില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞു എടുക്കുക ,ഇരുട്ടില്‍ തപ്പുന്ന പോലെ ആണ്.....എന്താണ് കയ്യില്‍ തടയുക എന്ന്  അറിയില്ല.....മനസ്സില്‍ മങ്ങിയ ഓര്‍മ്മകള്‍ മിന്നി മറയുന്നു....അവ്യക്തമായ കുറെ മുഖങ്ങള്‍.....
എന്റെ ജീവിതത്തില്‍ അറിഞ്ഞോ അറിയാതയോ എന്നെ സ്വാധീനിച്ച കുറെ മനുഷ്യര്‍.....ഈ ലേഖനം അവര്കെല്ലാം ഉള്ള എന്റെ സമര്‍പ്പണം ആണ്........


 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates