സ്ഫടികം

പറയുമ്പോള്‍ എല്ലാം പറയണമല്ലോ...ഈ  ലേഖനം 2 മഹാന്‍മാരുടെ പ്രേരണയാല്‍ എഴുതുന്നതാണ്!
1.എന്റെ പ്രിയപ്പെട്ട സുഹുര്ത്തായ ശ്രീജിത്ത്‌..നിനക്ക് നന്ദി! ഇതാ ഞാന്‍ എനിക്കായി  എഴുതുന്നു! ചിന്തകള്‍ എന്നെ തേടി വന്നിരിക്കുന്നു...ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ ഒരു അനുഭൂതി..വീണ്ടും നിനക്ക് നന്ദി...
2. രണ്ടാമത്തെ ആള്‍ടെ പേര് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുനില്ല ...കാരണം ഞാന്‍ ഒരു self obsession victim ആണ് എന്നാണ് ആ മഹാന്ടെ നിഗമനം....താങ്ങള്‍കും ഒരു BIG THANKS !!അത് ഒരു negative comment ആയിരുന്നെങ്കില്‍ കൂടി താങ്കളും ഈ ലേഖനം എഴുതാന്‍ എന്നെ വളരെ ഏറെ പ്രേരിപിച്ചു!
അങ്ങനെ ആണെങ്കില്‍ തന്നെ എന്താണ് കുഴപ്പം ????അല്ല എന്ന് ഞാന്‍ പറയില്ല...അതെ!! ഞാന്‍ എനിക്ക് വളരെ ഏറെ പ്രാധാന്യം  നല്‍കുന്നു!എനികെന്നെ വളരെ ഇഷ്ടമാണ്..അല്ലെങ്കില്‍ തന്നെ ലോകത്ത് ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്നേഹികുന്നതും, വെറുക്കുന്നതും തന്നെ തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം...എന്നെ കുറിച്ചറിയാന്‍ ചുറ്റും ഉള്ളവര്‍ക് ആഗ്രഹം കാനില്ലയിരിക്കാം , അവര്‍ക്ക് ഞാന്‍ ആരും ആയിരികിലാരിക്കാം...എന്നാല്‍ എനികേറ്റവും  കൂടുതല്‍ അറിയുന്നതും  ഞാന്‍ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നതും  എന്നെ മാത്രമാണ്...അതിനാല്‍ തന്നെ എനിക്ക്  ഏറ്റവും ആദികരികമായി സംസാരിക്കാന്‍ കഴിയുക എന്നെ കുറിച്ച് മാത്രമാണ്...ശ്രീ ബാബു പോള്‍ IAS  പറഞ്ഞത് പോലെ ,"ഞാന്‍ എല്ലാ കസേരകളെ കാളും വലിയവനാണ്‌ എന്നൊരു ബോധം ഉണ്ടായാല്‍, ഒരിക്കലും ഒരു കാര്യത്തിലും നമുക്ക് നഷ്ടബോദം ഉണ്ടാകെണ്ടാതില്ല" ...ആകാംഷയുടെയോ നിരശയുടെയോ ആവശ്യവും ഇല്ല..അതൊരു അഹങ്ഗാരം അല്ല..മറിച്ച് ഒരു വിശ്വാസം ആണ്....
എനിക്കിപ്പോള്‍  22 വയസു..കഴിഞ്ഞു പോയ 22വര്‍ഷങ്ങള്‍ ഞാന്‍ എന്‍ട് നേടി എന്ന് ഞാന്‍ ചിന്ടികുന്നില്ല ,  എന്ടെന്നാല്‍ പിന്നിട്ട 22 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ണമായി ജീവിച്ചു എന്നതില്‍ ഞാന്‍ തൃപ്തയാണ്!
ഈ ലേഖനത്തിന് ആട് തോമയുടെ സ്ഫടികവുമായി  യാതൊരു സാമ്യവും  ഇല്ല...ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് ഞാന്‍ വിശ്വസികുനില്ല...ഇത് എന്റെ ജീവിതം...കഴിഞ്ഞ  കാല ഓര്‍മ്മകള്‍  എന്റെ മനസ്സാകും  സ്ഫടിക പാത്രത്തില്‍ ഞാന്‍ തെളിഞ്ഞു കാണുന്നു....അനേകമനേകം  ശബ്ദങ്ങള്‍ ആ ചില്ല് പാട്രതിണ്ടേ ചുവരുകളില്‍ പ്രതിദ്വാനികുന്നു!
എന്റെ ബാല്യമാകുന്ന ദ്രിശ്യ ശ്രവ്യ പ്രകടനതിലെക് ഏവര്‍ക്കും വീണ്ടും സ്വാഗതം..."pursuit of happyness" ഇലെ   "willsmit"പറയുന്ന പോലെ "this tiny part of my life is called "happiness" " എന്നും പറയാം...നിറപകിട്ടാര്‍ന്ന  ഒരു ച്ചായ ചിത്രമാണ് ഇന്നും എനിക്ക്  എന്റെ ബാല്യം ...
3.5 വയസായപ്പോള്‍ അമ്മയുടെ വിരല്‍തുമ്പില്‍ തൂങ്ങി  അമ്മയുടെ സ്കുളിലെ പ്രിപ്ര്യ്മരിയില്‍  കടന്നു ചെന്നപോള്‍ മുതല്‍  ആണ് ഞാന്‍ അറിവിന്ടെ  മഴവില്‍ ചരിവിലൂടെ  ഉന്നതങ്ങളിലെകുള്ള എന്റെ പ്രയാണം തുടങ്ങിയതെന്നും പറയാം ....(ഉന്നതങ്ങളിലെക്കണോ എന്ന് നമക്ക് വഴിയെ തീരുമാനിക്കാം).മേല്‍ പറഞ്ഞ ദ്രിശ്യ ശ്രവ്യ പ്രകടനങ്ങള്‍ ഇവിടെ തുടങ്ങുന്നു...ക്ലാസ്സ്‌ മുറികളില്‍ ഒറ്റക്കായി പോയി എന്ന് തോന്നുമ്പോള്‍, ക്ലാസ്സ്‌ടീച്ചര്‍ ചെറുതായൊന്നു ദേയ്ശ്യപെട്ടു എന്ന്  തോന്നുമ്പോള്‍, കരച്ചില്‍ എന്ന ആയുധം പുറത്തെടുത്തു രക്ഷപെട്ട  എത്ര  എത്ര സന്ദര്‍ഭങ്ങള്‍...അങ്ങനെ അമ്മയുടെ സ്കുളില്‍ എന്റെ വിദ്യാഭ്യാസ ജീവിതം  രാജകീയമായി തന്നെ തുടങ്ങി എന്ന് പറയേണ്ടതില്ലോ...ടീച്ചറുടെ മകള്‍ !!പഠിക്കാന്‍ പോകുനത് കയ്യും വീശിയാണ്!! V.I.P  treatment ആയിരുന്നു എനിക്ക് അവിടെ...ക്ലാസ്സില്‍ ഒന്നുംഇരിക്കാറില്ല  മിക്കപ്പോഴും അമ്മയുടെ കൂടെ സ്റ്റാഫ്‌ റൂമില്‍ ആയിരിക്കും...ഉച്ചക്ക് കിടന്നു ഉറങ്ങും, അമ്മയുടെ ക്ലാസ്സില്‍ പോയി ഇരിക്കും ,വേറെ ടീചെര്മാരുടെ കുട്ടികള്‍ടെ കൂടെ കളിക്കുകയും  തല്ലുകൂടുകയും ഒക്കെ ആയി അങ്ങനെ 6-7 മാസം പോയി..
അങ്ങനെ അടുത്ത അധ്യയന വര്ഷം പിറന്നു..ഞാനും പുത്തന്‍ കുടയും ,ബാഗും, റൈന്‍ കാറ്റ് ഉം ആയി സ്കൂള്‍ ഇലേക് അച്ഛന്ടെ സ്കൂട്ടെരിണ്ടേ  മുന്‍പില്‍ ഇരുന്നു പോയി...ചേട്ടന്‍ അന്ന് അവിടെ രണ്ടാം ക്ലാസ് കാരനാനെ ..ചിന്മയ വിധ്യല എന്നാണ് സ്കുളിണ്ടേ പേര്..പറയുമ്പോള്‍ എല്ലാം പറയണമല്ലോ ,ആദ്യ ദിവസം തന്നെ സ്കൂള്‍ മാറേണ്ടി വന്നു എന്ന് പറയുമ്പോള്‍ ഒന്ന് ഞെട്ടിയെക്കം ,പക്ഷെ അത് തന്നെ ആണ് സത്യം..
ഉച്ചക്ക് ഊണ് കഴ്ഞ്ഞു LKG കുട്ടികളെ പിടിച്ചു ഉറക്കുക്ക ആ സ്കുളിലെ പതിവ് ആയിരുന്നു.... നമ്മള്‍ എല്ലാ ഇടതും വ്യത്യസ്ത ആണല്ലോ ..ചേട്ടനെ കാണണം എന്ന് പറഞ്ഞു കരച്ചില്‍ തുടങ്ങി, പ്രാത്യേകം പറയണോ ടീച്ചര്‍ക്ക്‌  ദേഷ്യം വന്നു.. എന്റെ കാലില്‍ ഒരു കുഞ്ഞു അടിയും തന്നു കിടന്നുറങ്ങാന്‍ പറഞ്ഞു . വീടെത്തി പൊന്നുമോള്‍ അച്ഛനോട് പരാതി  പെട്ടി തുറന്നു, അങ്ങനെ ഞാനും ചേട്ടനും അടുത്ത സ്കൂളിണ്ടെ പടികള്‍ കയറി !!!
 "മൂകാംബിക വിധ്യനികെതന്‍"..എന്റെ അടുത്ത 3.5 വര്ഷം അവിടെ ആയിരുന്നു.
പുതിയ സ്കൂളില്‍  രാവിലെ പ്രാര്‍ത്ഥന തറയില്‍ ഇരുന്നു കൊണ്ടാണ് ...ഗായത്രി മന്ത്രവും, ഭഗവത്ഗീതയും എല്ലാം ഉണ്ട്.. അവസാനം ദേശിയ ഗാനവും.എന്റെ ധാരണ ദേശിയ ഗാനുഅവും പ്രാര്‍ത്ഥനയുടെ ഭാഗമാണെന്നുആഉയിരുന്നു ..അതിനാല്‍ തന്ന്നെ വീട്ടില്‍ വൈകുന്നേരം നാമംജപിക്കുമ്പോള്‍  അവസാനം ഒരു ജന ഗാന മന കൂടെ പാടും...ഇത് കേള്‍കുമ്പോള്‍ ചെടന്‍ തുടങ്ങു "അയ്യേ പൊട്ടി അത് എന്ദിന പാടുനത്തെ എന്ന്". നമ്മള്‍ ഭക്ത പരവശയായി കണ്ണടച്ച് മുഴുവന്‍ പാടി തീര്കും.
പഠിത്തവും സ്പോര്‍ട്സ് ഉം എല്ലാമായി നല്ല neat ആയി പോകുവര്നു ജീവിതം.അന്ന് സത്യം പറയാലോ നല്ല energetic കുട്ടി ആയിരുന്നു ഈ കാണുന്ന ഞാന്‍ എന്നാ അവതാരം.എല്ലാ പരിപാടിയിലും പങ്കെടുക്കും.അങ്ങനെ ഇന്നും ഓര്‍കുന്നു UKG ഇല മലയാളം പധ്യപാരയനതിനു പേര് കൊടുത്തു.എല്ലാ വീട്ടിലും  ഉള്ളത് പോലെ രാത്രിയില്‍ അമ്മയും മോളും തമ്മില്‍ അടി ആയി...അമ്മ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി  'ശ്രീ മധുസൂതനന്‍ നായര്‍' ഉടെ "നാരാനത് ഭ്രാന്തന്‍" എന്നാ കവിത...cassette  ഉം പുസ്തകവും ഞാനും അമ്മയും.ഇടയ്ക്കു  തുടക്കു അടി."പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ..." എന്ന് തുടങ്ങുംബഴേക്കും എനിക്ക് ചിരി പൊട്ടും, അപ്പൊ തന്നെ അടിയും പൊട്ടും..അങ്ങനെ ഈണത്തില്‍ പാടി പാടി ഒരു വിധം ആക്കി വെച്ചു..അടുത്ത ദിവസം അങ്ങനെ രണ്ടാം സ്ഥാനം കിട്ടി വീട്ടില്‍ എത്തി...ഇന്നും അന്ന് അമ്മ പഠിപ്പിച്ചു  തന്ന വരികള്‍  അതുപോലെ ഈണത്തില്‍ ഞാന്‍ ചൊല്ലും. എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത ആണ് ഇന്നും നാരനത് ഭ്രാന്തന്‍.
മൂകാംബികയില്‍ എനികൊരു കൂടുകാരി ഉണ്ടായിരുന്നു  'ദിവ്യ' അവള്‍ക് ഒരു ബാര്‍ബി ഡോള്‍ ഉണ്ട് എന്നും,അത് മനുഷ്യരെ പോലെ സംസരികുമെന്നും എന്നോട് പറയാറുണ്ടായിരുന്നു ...ഞാന്‍ ഇതെല്ലം വിശ്വസിച്ചു അത്ഭുതത്താല്‍ വാ പൊളിച്ചു കേട്ടോണ്ടിരിക്കും മനസ്സില്‍ ബാര്‍ബി സംസാരികുനത് സങ്കല്‍പിക്കും..അച്ഛനോട് വന്നു വഴകിടും എനിക്കും വേണം ബാര്‍ബി യെ എന്ന്..പിന്നെ അല്ലെ മനസിലായെ അവള്‍ എന്നെ  പറഞ്ഞു പറ്റികുകയായിരുന്നു എന്ന്.

1 ആം ക്ലാസില്‍ ഹിന്ദി ഉം ആയി യുദ്ധം തുടങ്ങി.എന്റെ ഹോം വര്‍ക്ക്‌ എല്ലാം മിക്കവാറും അച്ഛന്‍ ആണേ എഴുതി തരുന്നേ..അച്ഛന്‍ കുട്ടി ആണല്ലോ..അങ്ങനെ അച്ഛന്‍ ഹിന്ദി ഹോം വര്‍ക്ക്‌ എഴുതി  തന്നു.ടീച്ചര്‍ നോട്ട് കറക്റ്റ് ചെയുമ്പോള്‍ മുഴുവന്‍ അക്ഷരത്തെറ്റ്, എന്നെ വിളിച്ചു ചോദിച്ചു ഇതാരാണ് എഴുതി തനതു എന്ന് "പിള്ള മനസ്സില്‍ കള്ളമില്ല" എന്നാണല്ലോ പഴമൊഴി ....എടുത്തവായില്‍ മൊഴിഞ്ഞു "അച്ഛന്‍".ടീച്ചര്‍ ആണേല്‍ ചിരിയോടു ചിരി.വീട്ടില്‍ എത്തി  അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവരും ചിരി..
അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍..വളരെ ദൈവീകമായ ഒരു അന്തരീക്ഷത്തില്‍ ആയിരുന്നു മൂകബിക നാളുകള്‍.... അങ്ങനെ ഭക്തി മാര്‍ഗത്തില്‍ സഞ്ചരിക്കുമ്പോള്‍  ആണെന്നെ കേന്ദ്രിയ വിദ്യാലയ എന്നാ വലിയ ലോകത്തേക് പറിച്ചു നടുനത്..ചേട്ടനെ അപ്പോഴേക്കും അങ്ങോട്ട്‌ മാറ്റി ഇരുന്നു ...അതിനി അടുത്ത ലഖനത്തില്‍ ആവാം....വലിച്ചു നീട്ടുനില്ല .....നിര്‍ത്തട്ടെ 
തുടരും....
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates