റാന്തല്‍


ഒക്ടോബര്‍ 10 , സ്റ്റീവ്   ജോബ്സ്  എന്നാ മഹാ പ്രതിഭ   ഈ  ലോകത്തോട്‌  വിട പറഞ്ഞു   ഇന്നേക്ക്  6 ദിവസമാകുന്നു .കാന്‍സര്‍  എന്ന  മാരകമായ  രോഗത്തോടു  പൊരുതി  തന്‍റെ  ജീവിതം   ഒരു  മാതൃക  ആക്കിയ അദ്ദേഹത്തിന്  ആദ്യം എന്‍റെ  ആദരാഞ്ജലികള്‍ .
എവിടെ  തുടങ്ങണം  എന്ന്  അറിയില്ല ,വളരെ യാദൃശ്ചികമായാണ്   4-5 മാസങ്ങള്‍ക്  മുന്‍പ്  ഒരു  ബന്ധുവിന്റെ   കൂടെ  തിരുവനന്തപുരം  റീജിയണല്‍  കാന്‍സര്‍  സെന്‍ററില്‍ പോകുവാന്‍  ഇട  ആയതു .അത്ഭുതം കൂറിയ  കണ്ണുകളോടെ  ആ  പരിസരം  മുഴുവന്‍  വീക്ഷിച്ചു ,കേരളത്തില്‍  ഇത്രയേറെ  അര്‍ബുദ  രോഗികള്‍ ഉണ്ട്   എന്ന്  വിശ്വസിക്കാന്‍  ആയില്ല .5 വയസുകാരന്‍  മുതല്‍  80  വയസുള്ളവര്‍  വരെ പ്രതീക്ഷയുടെ ഒരു റാന്തല്‍ വെട്ടം തേടി  അവിടെക്ക്   ഒഴുകി  വരുന്നുണ്ടായി  രുന്നു .
ജീവിതത്തില്‍  ഒന്നും  അനുഭവിചിട്ടില്ലാത്ത   പിഞ്ചു  കുഞ്ഞുങ്ങള്‍,  യൌവനത്തില്‍  എത്തി  നില്‍കുന്ന  ചെറുപ്പകാര്‍ ,ജീവിതത്തിന്റെ   അവസാന  നിമിഷങ്ങള്‍  കുടുംബത്തോടോത്ത്  ആഘോഷിക്കാന്‍  വെമ്പുന്ന  വാര്ധക്യത്തോട്  അടുത്ത്  നില്‍ക്കുന്ന  വൃദ്ധന്മാര്‍ .ആ  ഒരു  ദിനം  എന്‍റെ  ജീവിതത്തില്‍  എന്തൊക്കെയോ   മാറ്റങ്ങള്‍   വരുത്തി .ഞാന്‍  അറിയാതെ  എന്നില്‍   നിന്ന്  എന്തോ   ചോര്‍ന്നു   പോയി .
നീണ്ട വരാന്ധകളില്‍   ഡോക്ടറിനെ  കാണാനായി  കാത്തു  നില്‍കുന്ന   100 ഓളം ജനങ്ങള്‍  .ചിലരുടെ  കണ്ണുകളില്‍  പ്രതീക്ഷയുടെ  നേരിയ  വെളിച്ചം  കാണാം ,ചിലരുടെ  മുഖങ്ങളില്‍ നിര്‍വികാരത്വം   എല്ലാത്തിനോടും  ഒരു  നിസന്ഗത   "ഇതെന്‍റെ   ജീവിതത്തിന്റെ   ഒരു  ഭാഗമാണ് " എന്ന ഭാവം  , ഇതിനെക്കാള്‍ എല്ലാം എന്നെ ഏറെ  വേദനിപിച്ചത്  pediatric  ward   ഇലെ  കുഞ്ഞുങ്ങളുടെ  മുഖം  കണ്ടപ്പോള്‍  ആണ് ..ജീവിതത്തിന്റെ  കയ്പ്പും    മധുരവും  ഒന്നും  അറിയാത്ത  ഈ  കുഞ്ഞുങ്ങളെ  ഇങ്ങനെ  വേദനിപ്പിക്കുന  ഭഗവാന്‍  ഇത്രക്ക്   ക്രൂരനാണോ   എന്ന്  തോന്നും !പൂമ്പാറ്റയെ  പോലെ പാറി നടക്കേണ്ട പ്രായത്തില്‍  അവര്‍ ഈ നാല് ചുമരുകള്‍ക്കുള്ളില്‍    പച്ച വിരിച്ച മെത്തയില്‍ കീമോ തെറാപ്പിയുടെ വേദനയും സഹിച്ചു കൊണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ എന്തോ  സ്രഷ്ടാവിനോട്‌  ദേഷ്യം തോന്നി!     
സ്ത്രീകള്‍,  പുരുഷന്മാര്‍,  കുഞ്ഞുങ്ങള്‍ , യുവാക്കള്‍ ...ഒരു  പാട്  സ്വപ്നങ്ങളും  പ്രതീക്ഷകളും ആയി ജീവിതത്തെ  ഉറ്റു  നോക്കുന്ന  ഒരുപാട്  ആത്മാകള്‍ ..എനിക്കെന്നോട്  തന്നെ  അവന്ജ   തോന്നി ,എനിക്ക്   അഹങ്കരിക്കാന്‍ എന്താണുള്ളത്  ? ഒരു  നിമിഷം  കൊണ്ട്  എനിക്കും  ഇത്  പോലെ  ഒരു  അവസ്ഥ  ഉണ്ടാവില്ല  എന്ന്  ആരറിഞ്ഞു ? എന്‍റെ  സ്വപ്നങ്ങളും  പ്രതീക്ഷകളും  ഒരു  ചീട്ടുകൊട്ടാരം  പോലെ  തകരാന്‍  ഇത്  പോലെ  ഒന്ന്  എനിക്കും  സംഭവിച്ചു  പോയാല്‍ ??? എന്‍റെ  ജീവിതവും ആയി   ചേര്‍ന്  കിടക്കുന്ന  എത്ര  എത്ര  മനുഷ്യരുടെ  സ്വപ്‌നങ്ങള്‍  ആണ്  പൊലിഞ്ഞു  പോകുക ?
ഒരമ്മയും  ഭാര്യയും  ആയി  ഒരു  സ്ത്രീയുടെ  വിവിധ   വേഷങ്ങള്‍ , അവള്‍  ഭാര്യ  ആകുമ്പോള്‍ ,അമ്മ  ആകുമ്പോള്‍  അവള്‍ക്കുണ്ടാവുന്ന   സുഖം  എല്ലാം  ഒരു  നിമിഷം  കൊണ്ട്  ദുഖതിന്റെ   ആഗത ഗര്‍ത്തത്തിലേക്ക്   വലിച്ചു  താഴ്ത്തുമ്പോള്‍ ,  അര്‍ബുദം  ഒരു  മുന്തിരിയുടെ  വലുപത്തില്‍  അവളെ  കാര്‍ന്നു  തിന്നാന്‍  ഒരുങ്ങുമ്പോള്‍ ?? അവളുടെ  മാതൃത്വതിന്റെ  അംശം  അവളില്‍   നിന്ന്  വേര്‍പെടുത്തുമ്പോള്‍ ?? ??അവള്‍ പണ്ട് സുന്ദരി ആയിരുന്നു..അവള്‍ക്ക്  സ്വര്‍ണത്തിന്റെ  നിറവും നീണ്ട മുടിയും ഉണ്ടായിരുന്നു...അങ്ങനെ  ഒരുപാട് ‍ മുഖങ്ങള്‍  എന്‍റെ  മുന്നിലെ  വരാന്ദയിലൂടെ   അങ്ങോട്ടും  ഇങ്ങോട്ടും  സ്വപ്നത്തില്‍  എന്ന  പോലെ  നടന്നു  നീങ്ങി !
മിട്ടായി കഴിക്കേണ്ട  വായിലൂടെ  ട്യൂബുകള്‍  ഇട്ട  കുഞ്ഞുങ്ങള്‍ ..മാസ്കുകള്‍  കൊണ്ട്  മറച്ച   ചുണ്ടുകള്‍ ..അവരുടെ  പുഞ്ചിരി  കാണാന്‍  കാത്തിരിന്ന  രക്ഷിതാക്കളുടെ കണ്ണില്‍ ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  ...ഒരു   രണ്ടു  വയസുകാരി    എന്നെ  നോക്കി  ചിരിച്ചു ...അവളുടെയും   മൂക്കിലുടെ  ട്യൂബ്   ഇട്ടിരുന്നു  ..ആ   കുഞ്ഞു  ഒന്നും   അറിയുന്നില്ല ,എന്‍റെ  കയ്യില്‍  മെല്ലെ  പിടിച്ചു,  എന്‍റെ  വിരല്‍  അവള്‍  സ്വന്തം  കയ്യിലാക്കി ,  എന്തോ  വേണ്ടാന്നു  വിചാരിച്ചിട്ടും  ഒരു  തുള്ളി  കണ്ണുനീര്‍  ഒഴുകി  വീണു .
ഒരു  ദിവസമെങ്കിലും  റീജണല്‍   കാന്‍സര്‍  സെന്‍ററിലെ   പീടിയതൃക്  വാര്‍ഡിലെ  ഈ  കുഞ്ഞുങ്ങള്‍ക്കായി   മാറ്റി വെക്കണം   എന്നുണ്ട്. അവരോടൊത്ത്   ഒരു  നാള്‍ .,..എത്ര  ഒക്കെ അഹങ്കാരം  ഉള്ള  മനുഷ്യന്‍  ആണെങ്കിലും   ഒരു  ദിവസം  ഇവിടെ  ഈ  കുഞ്ഞുങ്ങലോടോത്   ചിലവഴിച്ചാല്‍  "എനിക്ക്  അഹങ്കരിക്കാന്‍  എന്ത്  അര്‍ഹതയുണ്ട്  " എന്ന്  സ്വയം  ചോദിച്ചു  പോകും !എന്‍റെ  ജീവന്‍  വേറെ  ആരടെയോ  ഔദാര്യം  അല്ലെ  എന്ന്  ഉള്ള  തിരിച്ചറിവ്  ഉണ്ടാകും ..ഇതാണ്  ജീവിതം ...
കോടീശ്വരനും  പാവപ്പെട്ടവനും  എല്ലാം  ഇവിടെ  ഒന്നാകുന്നു ...എല്ലാവരും  കാന്‍സര്‍നു   മുന്‍പില്‍  സ്വയം  കീഴടങ്ങിയവര്‍ ...
ഈ  ലേഖനം  കാന്‍സറിനോട്     പൊരുതി  ജീവിക്കുന്ന,  അതുപോലെ  പൊരുതി  മണ്മറഞ്ഞു  പോയ ,  എല്ലാ  നല്ല  മനസുള്ള  ആത്മാകള്‍ക്കും  ...വിടരും  മുന്‍പേ  കൊഴിഞ്ഞു  പോയ  കുഞ്ഞുങ്ങള്‍ക്കും ഉള്ള  എന്റെ സമര്‍പണം   ആണ് !!  
                                                          

                                                       ശുഭം 
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates