റാന്തല്‍


ഒക്ടോബര്‍ 10 , സ്റ്റീവ്   ജോബ്സ്  എന്നാ മഹാ പ്രതിഭ   ഈ  ലോകത്തോട്‌  വിട പറഞ്ഞു   ഇന്നേക്ക്  6 ദിവസമാകുന്നു .കാന്‍സര്‍  എന്ന  മാരകമായ  രോഗത്തോടു  പൊരുതി  തന്‍റെ  ജീവിതം   ഒരു  മാതൃക  ആക്കിയ അദ്ദേഹത്തിന്  ആദ്യം എന്‍റെ  ആദരാഞ്ജലികള്‍ .
എവിടെ  തുടങ്ങണം  എന്ന്  അറിയില്ല ,വളരെ യാദൃശ്ചികമായാണ്   4-5 മാസങ്ങള്‍ക്  മുന്‍പ്  ഒരു  ബന്ധുവിന്റെ   കൂടെ  തിരുവനന്തപുരം  റീജിയണല്‍  കാന്‍സര്‍  സെന്‍ററില്‍ പോകുവാന്‍  ഇട  ആയതു .അത്ഭുതം കൂറിയ  കണ്ണുകളോടെ  ആ  പരിസരം  മുഴുവന്‍  വീക്ഷിച്ചു ,കേരളത്തില്‍  ഇത്രയേറെ  അര്‍ബുദ  രോഗികള്‍ ഉണ്ട്   എന്ന്  വിശ്വസിക്കാന്‍  ആയില്ല .5 വയസുകാരന്‍  മുതല്‍  80  വയസുള്ളവര്‍  വരെ പ്രതീക്ഷയുടെ ഒരു റാന്തല്‍ വെട്ടം തേടി  അവിടെക്ക്   ഒഴുകി  വരുന്നുണ്ടായി  രുന്നു .
ജീവിതത്തില്‍  ഒന്നും  അനുഭവിചിട്ടില്ലാത്ത   പിഞ്ചു  കുഞ്ഞുങ്ങള്‍,  യൌവനത്തില്‍  എത്തി  നില്‍കുന്ന  ചെറുപ്പകാര്‍ ,ജീവിതത്തിന്റെ   അവസാന  നിമിഷങ്ങള്‍  കുടുംബത്തോടോത്ത്  ആഘോഷിക്കാന്‍  വെമ്പുന്ന  വാര്ധക്യത്തോട്  അടുത്ത്  നില്‍ക്കുന്ന  വൃദ്ധന്മാര്‍ .ആ  ഒരു  ദിനം  എന്‍റെ  ജീവിതത്തില്‍  എന്തൊക്കെയോ   മാറ്റങ്ങള്‍   വരുത്തി .ഞാന്‍  അറിയാതെ  എന്നില്‍   നിന്ന്  എന്തോ   ചോര്‍ന്നു   പോയി .
നീണ്ട വരാന്ധകളില്‍   ഡോക്ടറിനെ  കാണാനായി  കാത്തു  നില്‍കുന്ന   100 ഓളം ജനങ്ങള്‍  .ചിലരുടെ  കണ്ണുകളില്‍  പ്രതീക്ഷയുടെ  നേരിയ  വെളിച്ചം  കാണാം ,ചിലരുടെ  മുഖങ്ങളില്‍ നിര്‍വികാരത്വം   എല്ലാത്തിനോടും  ഒരു  നിസന്ഗത   "ഇതെന്‍റെ   ജീവിതത്തിന്റെ   ഒരു  ഭാഗമാണ് " എന്ന ഭാവം  , ഇതിനെക്കാള്‍ എല്ലാം എന്നെ ഏറെ  വേദനിപിച്ചത്  pediatric  ward   ഇലെ  കുഞ്ഞുങ്ങളുടെ  മുഖം  കണ്ടപ്പോള്‍  ആണ് ..ജീവിതത്തിന്റെ  കയ്പ്പും    മധുരവും  ഒന്നും  അറിയാത്ത  ഈ  കുഞ്ഞുങ്ങളെ  ഇങ്ങനെ  വേദനിപ്പിക്കുന  ഭഗവാന്‍  ഇത്രക്ക്   ക്രൂരനാണോ   എന്ന്  തോന്നും !പൂമ്പാറ്റയെ  പോലെ പാറി നടക്കേണ്ട പ്രായത്തില്‍  അവര്‍ ഈ നാല് ചുമരുകള്‍ക്കുള്ളില്‍    പച്ച വിരിച്ച മെത്തയില്‍ കീമോ തെറാപ്പിയുടെ വേദനയും സഹിച്ചു കൊണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ എന്തോ  സ്രഷ്ടാവിനോട്‌  ദേഷ്യം തോന്നി!     
സ്ത്രീകള്‍,  പുരുഷന്മാര്‍,  കുഞ്ഞുങ്ങള്‍ , യുവാക്കള്‍ ...ഒരു  പാട്  സ്വപ്നങ്ങളും  പ്രതീക്ഷകളും ആയി ജീവിതത്തെ  ഉറ്റു  നോക്കുന്ന  ഒരുപാട്  ആത്മാകള്‍ ..എനിക്കെന്നോട്  തന്നെ  അവന്ജ   തോന്നി ,എനിക്ക്   അഹങ്കരിക്കാന്‍ എന്താണുള്ളത്  ? ഒരു  നിമിഷം  കൊണ്ട്  എനിക്കും  ഇത്  പോലെ  ഒരു  അവസ്ഥ  ഉണ്ടാവില്ല  എന്ന്  ആരറിഞ്ഞു ? എന്‍റെ  സ്വപ്നങ്ങളും  പ്രതീക്ഷകളും  ഒരു  ചീട്ടുകൊട്ടാരം  പോലെ  തകരാന്‍  ഇത്  പോലെ  ഒന്ന്  എനിക്കും  സംഭവിച്ചു  പോയാല്‍ ??? എന്‍റെ  ജീവിതവും ആയി   ചേര്‍ന്  കിടക്കുന്ന  എത്ര  എത്ര  മനുഷ്യരുടെ  സ്വപ്‌നങ്ങള്‍  ആണ്  പൊലിഞ്ഞു  പോകുക ?
ഒരമ്മയും  ഭാര്യയും  ആയി  ഒരു  സ്ത്രീയുടെ  വിവിധ   വേഷങ്ങള്‍ , അവള്‍  ഭാര്യ  ആകുമ്പോള്‍ ,അമ്മ  ആകുമ്പോള്‍  അവള്‍ക്കുണ്ടാവുന്ന   സുഖം  എല്ലാം  ഒരു  നിമിഷം  കൊണ്ട്  ദുഖതിന്റെ   ആഗത ഗര്‍ത്തത്തിലേക്ക്   വലിച്ചു  താഴ്ത്തുമ്പോള്‍ ,  അര്‍ബുദം  ഒരു  മുന്തിരിയുടെ  വലുപത്തില്‍  അവളെ  കാര്‍ന്നു  തിന്നാന്‍  ഒരുങ്ങുമ്പോള്‍ ?? അവളുടെ  മാതൃത്വതിന്റെ  അംശം  അവളില്‍   നിന്ന്  വേര്‍പെടുത്തുമ്പോള്‍ ?? ??അവള്‍ പണ്ട് സുന്ദരി ആയിരുന്നു..അവള്‍ക്ക്  സ്വര്‍ണത്തിന്റെ  നിറവും നീണ്ട മുടിയും ഉണ്ടായിരുന്നു...അങ്ങനെ  ഒരുപാട് ‍ മുഖങ്ങള്‍  എന്‍റെ  മുന്നിലെ  വരാന്ദയിലൂടെ   അങ്ങോട്ടും  ഇങ്ങോട്ടും  സ്വപ്നത്തില്‍  എന്ന  പോലെ  നടന്നു  നീങ്ങി !
മിട്ടായി കഴിക്കേണ്ട  വായിലൂടെ  ട്യൂബുകള്‍  ഇട്ട  കുഞ്ഞുങ്ങള്‍ ..മാസ്കുകള്‍  കൊണ്ട്  മറച്ച   ചുണ്ടുകള്‍ ..അവരുടെ  പുഞ്ചിരി  കാണാന്‍  കാത്തിരിന്ന  രക്ഷിതാക്കളുടെ കണ്ണില്‍ ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  ...ഒരു   രണ്ടു  വയസുകാരി    എന്നെ  നോക്കി  ചിരിച്ചു ...അവളുടെയും   മൂക്കിലുടെ  ട്യൂബ്   ഇട്ടിരുന്നു  ..ആ   കുഞ്ഞു  ഒന്നും   അറിയുന്നില്ല ,എന്‍റെ  കയ്യില്‍  മെല്ലെ  പിടിച്ചു,  എന്‍റെ  വിരല്‍  അവള്‍  സ്വന്തം  കയ്യിലാക്കി ,  എന്തോ  വേണ്ടാന്നു  വിചാരിച്ചിട്ടും  ഒരു  തുള്ളി  കണ്ണുനീര്‍  ഒഴുകി  വീണു .
ഒരു  ദിവസമെങ്കിലും  റീജണല്‍   കാന്‍സര്‍  സെന്‍ററിലെ   പീടിയതൃക്  വാര്‍ഡിലെ  ഈ  കുഞ്ഞുങ്ങള്‍ക്കായി   മാറ്റി വെക്കണം   എന്നുണ്ട്. അവരോടൊത്ത്   ഒരു  നാള്‍ .,..എത്ര  ഒക്കെ അഹങ്കാരം  ഉള്ള  മനുഷ്യന്‍  ആണെങ്കിലും   ഒരു  ദിവസം  ഇവിടെ  ഈ  കുഞ്ഞുങ്ങലോടോത്   ചിലവഴിച്ചാല്‍  "എനിക്ക്  അഹങ്കരിക്കാന്‍  എന്ത്  അര്‍ഹതയുണ്ട്  " എന്ന്  സ്വയം  ചോദിച്ചു  പോകും !എന്‍റെ  ജീവന്‍  വേറെ  ആരടെയോ  ഔദാര്യം  അല്ലെ  എന്ന്  ഉള്ള  തിരിച്ചറിവ്  ഉണ്ടാകും ..ഇതാണ്  ജീവിതം ...
കോടീശ്വരനും  പാവപ്പെട്ടവനും  എല്ലാം  ഇവിടെ  ഒന്നാകുന്നു ...എല്ലാവരും  കാന്‍സര്‍നു   മുന്‍പില്‍  സ്വയം  കീഴടങ്ങിയവര്‍ ...
ഈ  ലേഖനം  കാന്‍സറിനോട്     പൊരുതി  ജീവിക്കുന്ന,  അതുപോലെ  പൊരുതി  മണ്മറഞ്ഞു  പോയ ,  എല്ലാ  നല്ല  മനസുള്ള  ആത്മാകള്‍ക്കും  ...വിടരും  മുന്‍പേ  കൊഴിഞ്ഞു  പോയ  കുഞ്ഞുങ്ങള്‍ക്കും ഉള്ള  എന്റെ സമര്‍പണം   ആണ് !!  
                                                          

                                                       ശുഭം 

24 comments:

Johbin said...

A salute to each n everyone who passed away by cancer...!! n prayers for the ones who are fighting with it...!!

Anonymous said...

great..........

സിവില്‍ എഞ്ചിനീയര്‍ said...

ഒരു അനുഭവം എന്നാ നിലയില്‍ നല്ല വാചകങ്ങളില്‍ വിവരിച്ച. . . .
""ഒരു നിമിഷം കൊണ്ട് എനിക്കും ഇത് പോലെ ഒരു അവസ്ഥ ഉണ്ടാവില്ല എന്ന് ആരറിഞ്ഞു ? എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു ചീട്ടുകൊട്ടാരം പോലെ തകരാന്‍ ഇത് പോലെ ഒന്ന് എനിക്കും സംഭവിച്ചു പോയാല്‍ ??? എന്റെ ജീവിതവും ആയി ചേര്‍ന് കിടക്കുന്ന എത്ര എത്ര മനുഷ്യരുടെ സ്വപ്‌നങ്ങള്‍ ആണ് പൊലിഞ്ഞു പോകുക ?""
ഈ വാക്കുകളില്‍ ഒരു സ്വാര്‍ത്ഥതയുടെ സ്ഫുലിംഗം കാണുന്നില്ലേ എന്നൊരു സംശയം, ഈ പേടിയില്‍ നിന്നാണോ ഈ പോസ്റ്റ്‌ തന്നെ ഉണ്ടായതു എന്നൊരു സംശയവും ഇല്ലാതില്ല
എങ്കിലും ഗായത്ത്രിയുടെ വാക്കുകള്‍ക്ക് കനം വച്ച് തുടങ്ങിയിരിക്കുന്നു. . .

ഒന്നും തോന്നരുത്, അക്ഷരതെറ്റുകള്‍ കല്ല്‌ കടി തന്നെ ആണ്. . വളരെ അധികം ശ്രദ്ധിക്കണം. . എത്ര നല്ല പോസ്റ്റ്‌ ആണെന്കിലും അക്ഷര തെറ്റുകള്‍ ഉണ്ടെങ്കില്‍ വായിക്കുന്ന ആള്‍ക്കൊരു ബുദ്ധിമുട്ടാണ്. .
കമന്റ്‌ അപ്രൂവ് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കാവുന്നതെ ഉള്ളു

sankar said...

good read ... kollam..keep writing ...

Devaki said...

its really touching dear.....

Harish Sasikumar said...

The blog really conveys the feeling of the situation.. Its really ironic to see the good, innocent ones being suffered so badly.. A lot to think about how fortunate we are and how humble we should be.. A good piece to think about.... Keep writing...

Sreekanth said...

good..improving..:)

Anonymous said...

hey gayu
ur writing has soul...keep writing...avoid mistakes..
gr8 work..
jay

Anonymous said...

gud........ u hav grace. use it very vell

midukkankutti said...

എഴുത്തിന് ഭാവം ഉണ്ട് ,കുറച്ചുകൂടി ശക്തി ആവാം.ഓവര്‍ ഡിസ്ക്രിപ്ഷന്‍ ഇല്ലാത്തതു നന്നായി...
ജീവിതത്തിന്‍റെ വേറിട്ട കാഴ്ച്ചപാടിനു എല്ലാ ആശംസകളും നേരുന്നു ......

A. Abdul Shumz said...

ranthal kandu.. you have a flair for writing.. burn it... write more .. your own experiences.. all d best..

Vp Ahmed said...

ഈ സമര്‍പ്പണം വളരെ ഇഷ്ടപ്പെട്ടു. പാലിയേറ്റിവ് കെയരുമായി ബന്ധമുള്ളതിനാല്‍ കാന്‍സറും കാന്‍സര്‍ രോഗികളും എപ്പോഴും അസ്വസ്ഥതയായി മനസ്സില്‍ ഉണ്ട്.

JITHIN.J.I said...

nannayittundu.......ninte ullilae manushvathvam....ithil thelinju kaanam...aa raandhal kedathae sookhikku...

dev said...

good work Gayatri......I believe there is a writer in you. Do not lose this

Meenakshi said...

Nice work gayu.....Keep writing..loved ur detailing..touching...

politrics said...

ആശുപതികള്‍ സന്ദര്‍ശിക്കുമ്പോള്‍ ഹൃദയം ആര്ദ്രമാകും,..
ആശംസകള്‍....

Anonymous said...

Yeah, its true Gayathri, even the place where I'm staying Nairobi, you can here 3 out 4 people telling you about cancer. It has become as common terminal disease. As you said, irrespective of the age, people are prone to cancer. We may boast of all the techonological advancement, we may boast about the researches and breakthroughs of medical field, but still theres no cure so far found for disease like cancer. Only God can help us, and we must pray for giving wisdom to the scientist and doctors to come up with the cure for cancer. Thats the only possible solution. Human beings out of their sin and lust have invited so many diseases, cancer is only one of them.

Abby Joseph George said...

Gayathri, no other words, i LOVED it. I got a mental picture reading it, and it was most touching. Keep writing.

My Space said...

Hey girl.. Good one.. very touching.. could feel how hurt u were.. nice.. keep going!!

Vandana Menon said...

nice chechi :D

നാമൂസ് said...

വിവിധങ്ങളായ മുഖങ്ങള്‍..!

നാട്ടിലെ 'കെയര്‍ ആന്‍ഡ്‌ പാലിയേറ്റീവ് മെഡിസിന്‍' {IPM } എന്ന സംഘടനയുമായി സഹകരിച്ച് മൂന്ന് വര്‍ഷത്തില്‍ അധികം പ്രവര്‍ത്തിച്ച അനുഭവമുണ്ടെനിക്ക്. ഒന്നോര്‍ത്തു പറയാന്‍ ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത എത്രയോ അധികം കാര്യങ്ങള്‍..
നമുക്കവരെ കേള്‍ക്കാം പരിഗണിക്കാം ഒരല്പം കരുണയും ആര്‍ദ്രതയും അവര്‍ക്കേകാം.. അങ്ങനെയൊക്കെയും അവരുടെ വേദനയുടെ അളവിനെ നമുക്ക് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാം.

Raj said...

good one Gayathri

Manoraj said...

ലേഖനം ശരിക്ക് വിഷമിപ്പിക്കുന്നത് തന്നെ ഗായത്രി. മുന്‍പൊരിക്കല്‍ കെ.ജി.സുരാജിന്റെ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. ബാലകവയത്രി രമ്യ ആന്റണിയുടെ മരണസമയത്ത്. ഒരു പൂമ്പാറ്റയുടെ ആത്മകഥ എന്ന പേരില്‍. കഴിയുമെങ്കില്‍ വായിക്കുക. അദ്ദെഹത്തിന്റെ ബ്ലോഗിലോ ഈയെഴുത്ത് ബ്ലോഗ് മാഗസിനിലോ ഉണ്ട്. അത്രയേറെ തീവ്രമാണ് ക്യാന്‍സര്‍ വാര്‍ഡിലെ രംഗങ്ങള്‍ എന്ന് ഞാന്‍ മനസ്സിലാക്കിയത് അതിലൂടെയാണ്. ഗായത്രിയും വളരെ വികാരപൂര്‍വ്വം അത് പങ്കുവെച്ചു. ഒറ്റ അഭിപ്രായവ്യത്യാസമേ എനിക്കുള്ളൂ. വിടരും മുന്‍പേ കൊഴിഞ്ഞുപോയ കുഞ്ഞുങ്ങള്‍ക്കുള്ള സമര്‍പ്പണമായി പോസ്റ്റെഴുതിയിട്ട് ശുഭം എന്ന് അവസാനം എഴുതണ്ടായിരുന്നു. ഒപ്പം കുറച്ച് അക്ഷരതെറ്റുകള്‍ ഉണ്ട്. അവയും തിരുത്തുവാന്‍ ശ്രമിക്കുക.

Anil cheleri kumaran said...

അസുഖത്തിനെപ്പറ്റി ആയത് കൊണ്ട് പോസ്റ്റ് വിഷമിപ്പിച്ചു. ഓരോ പാരഗ്രാഫ് തിരിച്ചെഴുതുക. കമന്റിലെ ഈ വേഡ് വെരിഫിക്കേഷനും എടുത്ത് കളയുക.

Post a Comment

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates