ഞാന്‍ ടീച്ചര്‍ ആകുന്നു

 ഒരു അദ്ധ്യാപിക ആവണം എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില...എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഗായത്രി ഒരു അദ്ധ്യാപിക ആയി....ഞാന്‍ ആരോടെല്ലാം പറഞ്ഞുവോ അവരെല്ലാം ചിരിച്ചു..എന്നെ പടിപിച്ച അധ്യപികമോരോട് പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു "നീ അവരെ പഠിപ്പികുമോ ,അവര് നിന്നെ പഠിപ്പികുമോ എന്ന് കണ്ടറിയാം" എന്ന്. ഏതായാലും രണ്ടും കല്പിച്ചു ഇറങ്ങി പുറപ്പെട്ടു. ആദ്യ ദിവസം ഉച്ചക്ക് ശേഷമാണ് ക്ലാസ്സ്‌...രാവിലെ മുഴവന്‍ എന്റെ കൈ ഒരു ഭൂമികുലുക്കം വന്നു  വിറക്കുന്നത്‌ പോലെ ആയിരുന്നു ,പോരാത്തതിനു കയ്യില്‍ ഒരു പിടി ഐസ് പിടിചിരുകയാണോ എന്ന് തോന്നും തൊട്ടു നോകിയാല്‍ ,അത്രക്ക്  തണുപ്പും.ഏതായാലും ക്ലാസിലോടു ചെന്നു,ആകെ വിയര്‍ത്തു കുളിച്ചു ഒരു പരുവം... ചെന്നു കേറിയപ്പോള്‍ തന്നെ  പുറകില്‍ നിന്ന് കമന്റ്‌ ടീച്ചര്‍ ആധ്യമയിട്ടാണോ പഠിപ്പിക്കാന്‍  വരുന്നേ? കേട്ടില്ലാന്നു നടിച്ചു ഞാന്‍ പുസ്തകം തുറന്നു തുടങ്ങി.രാത്രി 2  മണി വരെ ഇരുന്നു പഠിച്ചു  നോറെസ് ഉണ്ടാക്കിയതാണെന്ന് ഈ വാനരന്മാര്ക് അറിയില്ലാലോ.ഞാന്‍ ആര്‍ക്കോ വേണ്ടി പടിപികുന്നത് പോലെ എല്ലാരും അവരവര്ടെ ലോകത്തില്‍ വപ്രുതരായി ഇരികുന്നു.ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ചുമരുകളും വാതിലും ഫാനും മാത്രം..പെണ്‍കുട്ടികള്‍ ആണെങ്കില്‍ സ്വപ്നലോകത്ത് കിനാവുകള്‍ നെയ്തു കൊണ്ടിരിക്കുന്നു.. എനിക്കാണെങ്കില്‍ വഴക്ക് പറയാനും അറിയാത്ത അവസ്ഥ.ആകെ വിഷമവും ദുഖവും എന്ടോ അവിടെ കിടന്നു അലറിവിളിക്കാന്‍ തോന്നി .3 .15  ആയപ്പഴേക്കും എല്ലാര്ക്കും വീട്ടില്‍ പോവണം എന്നായി , അല്പം ദേഷ്യപെധാതെ നിവര്‍ത്തി ഇല്ലാണ് മനസിലായി ,ഞാന്‍ പറഞ്ഞു "3 .30  ആവാതെ ആര്രേം വിടുനില്ല എന്ന്,അപ്പോള്‍ വീണ്ടും ഒരു മഹാന്‍ "ഒന്ന് ഇറങ്ങി പോവുനുണ്ടോ" എന്ടോ ഭാഗ്യത്തിന് ഞാന്‍ കരഞ്ഞില്ല . അന്ന് ഞാന്‍ മനസിലാകി ലോകത്തില്‍ ഏറ്റവും  ഭീകരവും അതി കട്ടിനവും ആയ തൊഴില്‍ അധ്യാപകവൃത്തി ആണ് എന്ന്. 
1 മാസമാകുന്നു എനിട്ടും ഞാന്‍ ഇതിനു യോജിച്ചതാണ് എന്ന് എനിക്കിപോഴും തോനുന്നില്ല .സഹപ്രവര്‍ത്തക "ഗായത്രി ടീച്ചര്‍" എന്ന്  വിളികുമ്പോള്‍  എന്നെ അല്ല എന്ന് ഒരു തോന്നല്‍...തീയില്‍ ചവിട്ടി ആണ്  നില്കുന്നത്, ആരെ എല്ലാം ഭയക്കണം.പിന്നെ ഒരു ടീച്ചര്‍ കു സാരി ആണ് ഉത്തമ വേഷം എനുണ്ടോ??? എനിക്ക് അറിയില്ല. ഒരു അദ്ധ്യാപിക മാന്യമായി വസ്ത്രം ധരികണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ , എന്നാല്‍ ആ മാന്യത സാരി ഉടുത്താല്‍ മാത്രം ഉണ്ടാവുന്ന ഒന്നാണ് എന്ന് എനിക്ക് അഭിപ്രായമില്ല...കയ്യാലയില്‍ തൂങ്ങി കിടക്കുന്ന ഒരു നാളികെരതിണ്ടേ അവസ്ഥ ആണ് ഇന്ന് എനിക്ക്,അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് എനിക്ക് പോലും ഉറപ്പില..ഏതു പോലീസുകാരനാണ്  തെറ്റ് പറ്റാത്തത്  അല്ലെ?? പിടിച്ചു നില്‍ക്കുക തന്നെ ..ഓടി തുടങ്ങിയാല്‍ പിന്നെ അതിന്നല്ലേ സമയം ഉണ്ടാകു?? പ്രതീക്ഷയോടെ പതറാതെ വീണ്ടും മുന്നോട്ടു....

10 comments:

Abby Joseph George said...

comment cheythitirikkunnu. pore?

Raj said...

don't worry go ahead nothing impossible in a man life...

Pradeep said...

all the best for ur work.. nice..keep on writing...!!

സിവില്‍ എഞ്ചിനീയര്‍ said...

എനിക്ക് ഒരു സദസ്സിനെ അഭിസംബോധന ചെയ്യാന്‍ ഭയങ്കര മടി ആയിരുന്നു. ഇന്നും മടി ആണ്. . . പക്ഷെ എന്നോട് ഒരു ക്ലാസ്സ്‌ എടുക്കാന്‍ പറയു. ഞാന്‍ ഒരു ഭയവും ഇല്ലാതെ ചെയ്യും. നൂറു പേര്‍ ഉണ്ടായിക്കോട്ടെ ക്ലാസ്സില്‍ , എനിക്ക് പ്രശ്നമില്ല

അധ്യാപനം എന്നാ ജോലിയോടുള്ള ഇഷ്ടം ആവാം കാരണം. . . നല്ല ഒരു ടീച്ചര്‍ ആവാന്‍ കഴിയട്ടെ ഗായത്രി. . .

life goes on.... said...

അധ്യാപനം .. ഒരിക്കല്‍ വളരെയെധികം വെറുത്തിരുന്നജോലിയായിരുന്നു...
പക്ഷെ ചെയ്യും തോറും കൂടുതല്‍ കൂടുതല്‍ ഇഷ്ടമാവുന്നു..
"interaction with young minds" ആണ് teaching le ettavum enjoyable aaya karyam...
wish u all d best..
keep on writing..

nikhil r krishnan said...

ithu valare petanu theernu poyi.. aa feelingsnu oru puthuma kodukku.. sambavangal puna-sristikumbol athu pole avanamenila.. kurachu cheruva cherkam..

Akhil chandran said...

Go ahead gayoo.. u can make it..

Vinay Chandran said...

Heard words of optimism from you (at the last part) after a long long time. Good progress Liz.. :)

Gayathri said...

കൊള്ളാം ഗായൂ‍... അസ്സലായിരിക്കുന്നു. എനിക്ക് ഊഹിക്കാം നിന്റെ അവസ്ഥ. ഇതു തന്നെയായിരിക്കും എങ്ങാനും അബദ്ധവശാൽ അധ്യാപിക ആവേണ്ടി വന്നാൽ എന്റെയും കാര്യം. എഴുത്തും അടിപൊളി. ഗായത്രി ടീച്ചർ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ ഉള്ള നിന്റെ നിസ്സഹായമായ മുഖം ഞാൻ എന്റെ മനസ്സിൽ കണ്ടു. സത്യസന്ധമായ വരികൾ, ലളിതമായ അവതരണം. ഇട്യ്ക്കു കയറി വരുന്ന അക്ഷരപിശാചുക്കളേയും കൂടെ ഓടിച്ചാൽ ഇരട്ടിമധുരം ആവും. (എന്തൊക്കെയായാലും മലയാളം പഠിച്ചിട്ടു പോലുമില്ലാത്ത ആൾ ഇത്രയും നന്നായി എഴുതുന്നത് ശ്ലാഘനീയം തന്നെ) :)

Gayathri R Nair said...

@gayatrhi menon: chila karyangalil nammal ore thooval pakshikal <3

Post a Comment

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates