നീലിമ


'നീലിമ'

      മണല്‍പ്പരപ്പില്‍ ലുതായി അവളുടെ പേരെഴുതി കഴിഞ്ഞ് അവന്‍ അതിലേക്കൊന്നു നോക്കി. പേരിനു പോലും എന്തൊരു ഭംഗിയാണ്. ഇനി മടങ്ങി വരാത്ത ദിനങ്ങളില്‍ അവളെ ഒന്ന് വാരിപുണരാന്‍ കൊതിപ്പിച്ച ഭംഗിക്ക് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. 16 ര്‍ഷങ്ങള്‍ക്ക് മുന്‍പ്  7ആം വയസില്‍ ഒരു അസാധാരണ ദിനത്തിലൊന്നുമല്ല ഞങ്ങള്‍ ണ്ടുമുട്ടിയത്. സൌഹൃദം എന്നത് ഒരു പുഴ ആണ്. രണ്ടു കൈവഴികളില്‍ നിന്ന് ഞങ്ങള്‍ അതിലേക്കു ഇറങ്ങി ഒരുമിച്ചു ഒഴുകി തുടങ്ങിയത് എന്ന് മുതലാണെന്ന് നിനക്കോര്‍മ്മയുണ്ടോ എന്ന് ഒരിക്കല്‍ ഞാന്‍ അവളോട്  ചോദിച്ചിരുന്നു. ഒരു ചിരി മാത്രമാണ് അവള്‍ അതിനു മറുപടി ആയി ല്‍കിയത്.
ഒരു തമാശയായി ചിരിച്ചു തള്ളിയിരുന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ താന്‍പോലും അറിയാതെ എന്നാണ് അവളോടുള്ള പ്രണയമായി വളര്‍ന്നതു എന്നെനിക്കറിയില്ല

      ഇതുപോലെ എത്ര സായഹ്ന്ന്നങ്ങള്‍ ടന്നുപ്പോയി? അവളോട് റയണം എന്നു കരുതിയത് പറയാന്‍ ഴിയാതെ പോയ എത്ര നാളുകള്‍?
പറഞ്ഞാല്‍  സൌഹൃദം മുറിഞ്ഞു പോകും എന്ന് ഭയന്നിട്ടാണോ? അതോ ന്‍റെ ദുരഭിമാനം ആയിരുന്നോ?അവളുടെ സൌഹൃദം തനിക്കെന്നും ഒരു അഹങ്കാരം ആയിരുന്നു. ഇനിയും എത്ര മാസങ്ങള്‍ ,അല്ലെങ്കില്‍ ദിവസങ്ങള്‍ അതോ സൂര്യാസ്തനത്തോടെ എല്ലാം അവസാനിക്കുമോ?
      പൊങ്ങിയും താഴ്ന്നും തീരത്തോടടുക്കുന്ന തിരമാലകള്‍ക്കിടയില്‍ അവള്‍ക്കു എന്ത് ഭംഗി ആണ്. അവളുടെ വെളുത്ത പാവാട തിരയടിച്ചു നനഞ്ഞു മുട്ടോളം ഒട്ടിപിടിച്ചു മണ്ണ് പുരണ്ടിരിക്കുന്നു. കടല്‍ക്കാറ്റിനൊപ്പം അവളുടെ ചുരുളന്മുടിയിഴകള്‍ റന്നു കളിചുകൊണ്ടിരുന്നു!.

      അവള്‍ അവന്ടെ അടുത്ത് വന്നിരുന്നു, അവന്‍ എഴുതിയിട്ട അവളുടെ പേരിനൊപ്പം അവള്‍ അവന്‍റെ പേര് കൂട്ടി ചേര്‍ത്തു. എന്നത്തേയും പോലെ അലസമായി അവന്‍റെ തോളില്‍ തല ചായ്ച്ചു. കൈയിനിടയിലൂടെ കൈയിട്ടു അവനോടു ചേര്‍ന്നിരുന്നു!. അവളുടെ മുടി ഇടയ്ക്കിടെ അവന്റെ മുഖത്ത് വന്നു ഇക്കിളികൂട്ടി, അരുണ കിരണങ്ങളില്‍ അവളുടെ കവിളുകള്‍ കുങ്കുമപൂ പോലെ തുടുത്തതായി തോന്നി.

      'നീ എന്താണ് ആലോചിക്കുനത്?' അവള്‍ ചോദിച്ചു
     
      'നിന്നെ കുറിച്ചോര്‍ക്കുകയായിരുന്നു'
           
      'എന്നെ കുറിച്ചോ?'

      'നമ്മുടെ കൂട്ടെന്നും ഇങ്ങനെ തന്നെ കാണും എന്ന് നിനക്ക് ഉറപ്പു നല്കാന്‍ ആകുമോ?'
     
      'ഉറപ്പു എന്ന വാക്ക് തന്നെ കള്ളമെല്ലെ?എത്ര ഉറപ്പുകള്‍ പാലിക്കപെടുന്നുണ്ട്?', അവളുടെ തത്വചിന്ത കേട്ടിട്ട് എനിക്ക് ദേഷ്യം ആണ് വന്നത്.
     
      'ഒരു ചോദ്യത്തിന്റെ മറുപടി മറ്റൊന്നല്ല', ഞാന്‍ ലേശം കടുപ്പിച്ച് പറഞ്ഞു

      'എന്നാല്‍ കേള്‍ക്കൂ, എന്‍റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന സ്വാതന്ത്ര്യം എനിക്ക് ഉള്ളിടത്തോളം കാലം ഇതിങ്ങനെ തന്നെ നിലനില്ക്കും!'
     
      'അതു കഴിഞ്ഞാലോ?'

      'അത് കഴിഞ്ഞാല്‍ എന്ത്?', ചോദ്യോത്തരം അവളെ മുഷിപ്പിച്ചു എന്ന് തോന്നി

      'ഞാന്‍ നിനക്കാരാണ്?'
     
      'എന്റെ ഏറ്റവും അടുത്ത സുഹൃത്ത്', ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.
     
      'ഒരു സുഹൃത്ത് എന്നതിനപ്പുറം ഞാന്‍ നിനക്കാരും  അല്ലെ? നിനക്കെനോട് പ്രയമില്ലേ?'

അവന്‍റെ തോളില്‍ നിന്നും അവള്‍ ലയുയര്‍ത്തി, കൈവിടുവിച്ചു അവന്റെ മുഖത്തെക്കവള്‍ ചോദ്യ ഭാവത്തില്‍ നോക്കി, കേള്‍ക്കാന്‍ പാടില്ലാത്തത് എന്തോ കേട്ടത് പോലെ. അവര്‍ക്കിടയില്‍ നിഗൂഡമായ ഒരു നിശ്ശബ്ധത ഉടലെടുത്തു, അതില്‍ ടലിന്‍റെ ര്‍ജ്ജനം പോലും ഇല്ലാതെ ആയി.
      'എന്റെ പ്രണയത്തിനു നിന്‍റെ മുഖമോ സ്വരമോ മണമോ അല്ല, നീ എന്‍റെ സുഹൃത്താണ്'.
     
      'അതെന്തിനാവര്‍ത്തിക്കുന്നു?', എന്‍റെ മുഖം മാറിയിരുന്നു
     
      'നീ മറക്കാതിരിക്കാന്‍'
     
      'പക്ഷെ, എനിക്ക് നിന്നോട് പ്രേമമാണ്'
     
      'നിനക്ക് വട്ടാണ്!'
     
      'അതെ, പെണ്ണിന്‍റെ ജന്മം തന്നെ ആണിനെ ഭ്രാന്ത് പിടിപ്പിക്കാനാണല്ലോ?' എനിക്ക് ദേഷ്യം സഹിക്കുന്നുണ്ടായിരുന്നില്ല

      'ഏറെ വൈകി,ഞാന്‍ പോകുന്നു', അവള്‍ എണീറ്റ്  ന്നിരുന്നു അപ്പോഴേക്കും.

      ഇനി ഒരിക്കലും അവള്‍ക്കു ന്‍റെ പഴയ നീലിമ ആകാന്‍ ഴിയില്ല, അവളൊരിക്കലും തന്‍റെതാകില്ല. അവള്‍ തന്ന ഉറപ്പിനു ഇത്രയേ ഉള്ളു ആയുസ്സ്.
     
      'ഇല്ല നീ എന്‍റെതു മാത്രമാണ്,എന്റെ സ്വന്തം നീലിമ'
മനസ്സില്‍ എന്തോ ഉറപ്പിച്ചു കൊണ്ടവന്‍ എണീറ്റു.

      പുറകെ  ചെന്നു അവളെ ബലമായി പിടിച്ചു തനിക്കഭിമുഖമായി നിര്‍ത്തി. ഇന്ന് വരെ കാണാത്തതെന്തോ അവന്‍റെ   കണ്ണുകളില്‍ അവള്‍ക്കനുഭവപ്പെട്ടു.
     
      'എന്നെ വിടു', കൈ കുടഞ്ഞു കൊണ്ടവള്‍ പറഞ്ഞു
     
      'നീ എനിക്കവകാശപെട്ടതാണ്'

      അവന്‍ അവളെ തന്നോടടുപ്പിച്ചു, അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു!
     
      അവള്‍ അവനെ തള്ളിമാറ്റി, മുഖത്തടിച്ചു! അവളുടെ കുഴിഞ്ഞ കണ്ണുകള്‍ യം കൊണ്ട് വികസിച്ചിരുന്നു!
     
      അവന്‍ അവളുടെ ചുരുണ്ട മുടി കുത്തി പിടിച്ചു തിരമാലകള്‍ക്കിടയിലേക്ക് വലിച്ചു കൊണ്ട് പോയി!
കൈകള്‍ കൊണ്ടവളുടെ മുഖം വെള്ളത്തില്‍ മുക്കി പിടിച്ചു. അവളുടെ കണ്ണുനീര്‍ തിരകളായി ആഞ്ഞടിച്ചു, അവളുടെ പ്രാണന്‍ കുമിളകളായി പൊങ്ങി വന്നു.

ഇനി അവളില്ല......

      അവന്‍ അവളെ വാരിയെടുത്ത് മണലില്‍ കിടത്തി, അവരെഴുതിയിട്ട പേരുകള്‍ അവിടെ മായാതെ കിടന്നിരുന്നു.

      മരണം അവളെ കൂടുതല്‍ സുന്ദരി ക്കിയിരിക്കുന്നു, കണ്‍പീലികളില്‍ വെള്ളത്തുള്ളികള്‍ തിളങ്ങി.
നനഞ്ഞ മുഖത്ത് മണല്‍ രികള്‍ പറ്റിപിടിച്ചിരിക്കുന്നു, അവന്‍ അവളുടെ മുടി വകഞ്ഞു മാറ്റി നെറുകയില്‍ ഒരുമ്മ കൊടുത്തു!. അവന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്അവളുടെ കവിളിലേക്ക് വീണു.

            അത് കണ്ടപ്പോള്‍ ആണ് താന്‍ കരയുകയാണെന്നു ബോധ്യം ഉണ്ടായത്. അല്ലെങ്കില്‍ ഞാന്‍ എന്തിനു കരയുന്നു?. ഇനി ന്‍റെ ഊഴമല്ലേ? നിന്നോടോത്തു ചേരാനുള്ള എന്‍റെ ഊഴം?
      നാളെ പത്രങ്ങള്‍ മ്മളെ കമിതാക്കളെന്നു വിളിക്കും, നീ  നിരസിച്ച ന്‍റെ പ്രണയം ലോകം അംഗീകരിക്കും, നിന്‍റെ കാമുകന്‍ എന്ന് എന്നെ വാഴ്ത്തും..

സന്ധ്യ മയങ്ങുന്നു.......

      ഏതോ മരണ ചിത്രത്തിനായി ഒരുക്കി വെച്ച ച്ഛായകൂട്ട് പോലെ കടലിനു കറുപ്പ് കലര്‍ന്ന ചുവപ്പ് നിറമായിരിക്കുന്നു.
         
          സൂര്യ ദേവാ, കടലിന്‍റെ സതീര്‍ദ്യ, എനിക്കും അവള്‍ക്കും, ഞങ്ങളുടെ പ്രണയത്തിനും നീ മാത്രമാണ് സാക്ഷി, ഇന്ന് നിന്നോടൊത്ത് കടലിന്‍റെ അഗാധതയിലേക്ക് ഞങ്ങളും ഉണ്ട്!
      എന്‍റെയും അവളുടെയും ആത്മാകള്‍ കടലില്‍ ഒത്തു ചേരട്ടെ. തിരമാലകള്‍ക്കിടയില്‍ എല്ലാ സായാഹ്ന്നങ്ങളിലും ഞങ്ങളുടെ പൊട്ടിച്ചിരികള്‍ പ്രതിദ്വനിക്കട്ടെ....................


14 comments:

sarath sankar said...

ആദ്യമായി എഴുതിയ ഈ പ്രണയകഥ???? ഒരു പ്രണയ കഥ എന്നതില്‍ ഉപരി ഒരു നല്ല കഥയായി കാണാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത് . നന്നായിരിക്കുന്നു .. വീണ്ടും എഴുതുക എഴുതി കൊണ്ടേ ഇരിക്കുക .. വീണ്ടും വരാം :)

Vinay Chandran said...

Though it's a dark plot, the writing is really good. Does make the reader to read along and wait for more. Good going Liz. Keep writing. ;)

പട്ടേപ്പാടം റാംജി said...

പ്രണയത്തിന്റെ ഭാഷ...
കൊള്ളാം.

സിവില്‍ എഞ്ചിനീയര്‍ said...

ഒരു പ്രണയാബ്യര്‍ഥന നിരസിക്കപെട്ടപ്പോള്‍ പ്രണയിനിയെ കൊന്നു കളയുന്ന നായകന്‍ PRACTICAL അല്ല എന്നൊക്കെ നമുക്ക് വാദിക്കാം, പക്ഷെ കഥ വെറും ഒരു പ്രണയകഥ എന്നതില്‍ നിന്നും മാറുന്നത് നായകന്‍റെ ആ പ്രവര്‍ത്തിയില്‍ നിന്നും ആണ്. . .നന്നായി ഗയൂ ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

kollam

neednotworry said...

Kollam..naniyirikunnu..

Jefu Jailaf said...

ബെസ്റ്റ് കാമുകൻ.. :)

dhanu said...

ഇതാണോ പ്രണയം? പശ്ചാത്തലവും വാക്കുകളും നന്നായി. പക്ഷെ മനസ്സിലെ നന്മയുടെ അംശം ഒരിത്തിരി കുറഞ്ഞു പോയോ എന്നൊരു സംശയം. "അമ്മുകുട്ടീ" യെ സൃഷ്‌ടിച്ച ആള്‍ തന്നെയാണോ ഇതും എഴുതിയത്?

Akhil chandran said...

"അവളുടെ കണ്ണുനീര്‍ തിരകളായി ആഞ്ഞടിച്ചു, അവളുടെ പ്രാണന്‍ കുമിളകളായി പൊങ്ങി വന്നു" ചെറിയ വാക്കുകളിലൂടെ വലീയ മാനങ്ങള്‍! നന്നാവുന്നുണ്ട് ഗായു നിന്‍റെ കഥകള്‍!

സിവില്‍ എഞ്ചിനീയര്‍ said...

@dhanu, എന്താ കഥാകാരി എപ്പോളും സമൂഹത്തിനെ നന്നാക്കാന്‍ ഇറങ്ങണം എന്ന് നിര്‍ബന്ധം ഉണ്ടോ?

ഒരാള്‍ കൊലപാതകത്തെ കുറിച്ച് എഴുതിയാല്‍ അയാള്‍ കൊലപാതകി ആവുന്നില്ലല്ലോ

jeevan pj said...

psychic!!!

റോസാപ്പൂക്കള്‍ said...

ഇങ്ങനെയും പ്രണയം...

unniettan said...

nannayi .... thudarnnum ezhuthuka .... ingane ezhuthi ezhuthi thanneyanu nalloru ezhuthukari avuka. thudakkathile ithramyum avamengil nalloru bhavi pratheekshikkam. ezhuthu, veendum, veedndum

ഭ്രാന്തന്‍ ( അംജത് ) said...

ഇഷ്ടപ്പെട്ടു ... എന്നാല്‍ കൊള്ളുമ്പോള്‍ കടല്‍ക്കരയില്‍ ഇരുട്ടിനെ നിറക്കാമായിരുന്നു. ഒരു സ്വാഭാവികത കാണുന്നില്ല ആ മുക്കി കൊല്ലലില്‍ .. ശരിയാണോ ? സംഭവം ബീച് അല്ലെ ? ഇരുട്ടിന്റെ മറവില്‍ .....?

Post a Comment

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates